"സാക്ഷരം"- ചില
സാക്ഷ്യപ്പെടുത്തലുകൾ…
✍ കൃഷ്ണ കുമാർ പള്ളിയത്ത്
ജി.ബി.എല്‍.പി
സ്കൂള്‍ ഹേരൂർ
“ എപ്പളാ മാഷെ സാക്ഷരം
ക്ലാസ് തൊടങ്ങല് ”.....?
സ്കൂളിലെത്തിയാൽ ഇപ്പോൾ കുട്ടികളുടെ ആദ്യത്തെ അന്വേഷണമി- ങ്ങനെ യാണ്. സാക്ഷരം പരിപാടി കുട്ടികളുടേയും
അധ്യാപകരുടേയും തടിക്കു പിടിച്ചു എന്നതിൻറെ തെളിവു കൂടിയാണ് ഈ ചോദ്യം. വർദ്ധിച്ച ആവേശ- ത്തോടെയും താൽപ്പര്യത്തോടെയുമാണ് വിദ്യാലയങ്ങൾ സാക്ഷരം ഏറ്റെടുത്ത്
നടപ്പിലാക്കി വരുന്നത്.
പൂവും പൂമ്പാറ്റയും അമ്പിളിയും ആകാശവും മഴയും പുഴയും കഥാപാത്രങ്ങളായ കുട്ടികളുടെ
അനുഭവ പരിസരത്തെ രസകരമായ കഥകളും പാട്ടുകളും അക്ഷര ടെക്സ്റ്റുകളായ് ലളിതമായ് ക്ലാസ്സിലവതരിപ്പിച്ചപ്പോൾ
ആരവത്തോടെ അതിലേറെ ആഹ്ലാദത്തോടെ അവരതേറ്റുപാടി
.
“പെയ്യട്ടെ മഴ പെയ്യട്ടെ
ചന്തപ്പാ മഴ പെയ്യട്ടെ
പെയ്യട്ടെ മഴ പെയ്യട്ടെ
അന്തുക്കാ മഴ പെയ്യട്ടെ...”
എന്ന് കർക്കിടകം തിമർത്തു പെയ്തൊഴിയുമ്പോഴും…..
“വരികയാണ് വരികയാണ്
നിരനിരന്നുറുമ്പുകൾ
അന്നമങ്ങടിച്ചുമാറ്റി
ഗമയിലങ്ങുവരികയായ്…”
എന്ന് ഉച്ചക്കഞ്ഞി കഴിച്ച സ്ഥലത്ത് അന്നം അരിച്ചുപെറുക്കുന്ന
ഉറുമ്പു പടയെ കാണുമ്പോഴും,സാക്ഷരം കുട്ടികൾ ആവേശത്തോടെ പാടുന്നത് അക്ഷര ജ്ഞാനത്തിനപ്പുറത്തേക്ക്
കണ്ണും കാതും തുറന്ന് കാണാനും കേൾക്കാനുമുളള അന്വേഷണത്വര കൂടി കുട്ടികൾ ഭാഷാ
പഠനത്തിലൂടെ നേടുന്നു എന്നുള്ളതിന്ന ദൃഷ്ടാന്തമാണ്.
എന്‍റെ സ്കൂളിലെ നാലാം ക്ലാസുകാരി താനിസ
എത്ര വലിയ വാക്യവും ബോര്‍ഡിൽ എഴുതിക്കൊടുത്താൽ ഒരു ചിത്രം വരക്കുന്നത് പോലെ
മനോഹരമായി അവളത് നോട്ടു പുസ്ത്തകത്തില്‍ പകര്‍ത്തു- മായിരുന്നു. പക്ഷേ അതു വായിക്കാൻ
പറഞ്ഞാല്‍ ഓരോ അക്ഷരവും പെറുക്കിപ്പെറുക്കി അവ്യക്തമായി എന്തൊക്കെയോ വായിക്കും. ചെറിയ
ചില പദങ്ങള്‍ പറഞ്ഞാൽ പോലും അവള്‍ക്കത് തെറ്റില്ലാതെ എഴുതാന്‍ കഴിയുമായിരുന്നില്ല.
സാക്ഷരത്തിന്‍റെ പത്ത് ദിനങ്ങൾ പിന്നിട്ടപ്പോൾ എന്നെ അത്ഭുതപ്പെടുത്തിയത് താനിസയുടെ
മാറ്റമാണ്. ബോര്‍ഡിലും വര്‍ക്ക്ഷീ റ്റിലും കോറിയിട്ട അക്ഷര ടെക്സ്റ്റുകൾ അവൾ നല്ല
വ്യക്തതയോടെ വായിക്കുകയും എഴുതുകയും ചെയ്തു തുടങ്ങിയിരിക്കുന്നു. ര, റ, വ, പ, മ, ഴ, ത..... തുടങ്ങി അതു വരെ മനസ്സിലാക്കിയ
അക്ഷരങ്ങുളപ- യോഗിച്ച് ഇരുപത്തഞ്ചിലധികം പദങ്ങളും അവ ചേര്‍ത്ത് ലളിതമായ വാക്യങ്ങളും അവളെഴുതി
കാണിച്ചപ്പോൾ അറിവു നുകര്‍ന്നതിന്‍റെ ആനന്ദവും ആത്മവിശ്വാസത്തിന്‍റെ തിളക്കവും
ഞാനവളുടെ കണ്ണുകളില്‍ കണ്ടു.
ഇവിടെ അധ്യാപകൻ എന്ന നിലയിൽ ഞാൻ ഒരു സ്വയം
വിലയിരുത്തലിന് തയ്യാറായി. അപൂര്‍ണ്ണവും അര്‍ത്ഥരഹിതവുമായ ചില പഠന പ്രവര്‍ത്തനങ്ങളിലൂടെ
കുട്ടികള്‍ കടന്ന് പോകുംമ്പോൾ അധ്യാപക- നുദ്ദേശിച്ച ശേഷികൾ/പഠന നേട്ടങ്ങള്‍ കുട്ടികളാര്‍ജ്ജിച്ചില്ലെങ്കിൽ
അവിടെ അധ്യാപകൻ സ്വയം വിലയിരുത്തലിന് തയ്യാറാകണം. അത്തരത്തിലുള്ള
സ്വയം വിലയിരുത്തലുകളാണ് പുതിയ
തന്ത്രത്തിലേക്ക്, പുതിയ പാഠത്തിലേക്ക് അധ്യാപകനെ നയിക്കുന്നത്. ഇവിടെയാണ്
അധ്യാപകന്‍ ഗവേഷക ന്‍ (Researcher) എന്ന റോളിലേക്ക് എത്തുന്നത്.
ഭാഷാ ശേഷികള്‍ ആര്‍ജ്ജിക്കുന്നതിന്
പാഠ പുസ്തകങ്ങളിലെ തനതു പ്രവര്‍ത്തനങ്ങൾ ക്ലാസിൽ ഒരു പാട്
അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ചുരുക്കം ചില കുട്ടികള്‍ ഇപ്പോഴും പഴയ പടിയിൽ തന്നെ നില്‍ക്കുന്നു. അവിടെയാണ് സാക്ഷരം അര്‍ത്ഥവത്താകുന്നത്.
ഭാഷാ ശേഷികളാര്ജ്ജിക്കാൻ ആശയാവതരണ രീതിയില്‍ കുട്ടികള്‍ക്ക് അനുഭവഭേദ്യമാകുന്ന തരത്തില്‍ പ്രവര്ത്തനങ്ങളൊരുക്കിക്കൊടുക്കുമ്പോൾ വാക്യങ്ങളും പദങ്ങളും അക്ഷര- ങ്ങളും പുസ്തകത്തില്‍
കുറച്ചിടുന്നതൊടൊപ്പം അവരുടെ മനസ്സിലും കുറുച്ചിടപ്പെടുന്നു.
കടങ്കഥകള്‍,കുറുങ്കവിതകള്‍,പദ
ചക്രങ്ങള്‍, പദ പ്രശ്നങ്ങള്‍, ഭാഷാ കേളികള്‍ തുടങ്ങി വ്യത്യസ്തമായ തന്ത്രങ്ങളിലൂടെ
ഭാഷാ പ്രവര്‍ത്തനങ്ങള്‍ നവ്യാനുഭവമാക്കി മാറ്റിയപ്പോള്‍ കുട്ടികള്‍ അതാവോളം
ആസ്വദിച്ചു. ആ ആസ്വാദനം അറിവിന്‍റെ പുതിയ തലങ്ങളിലേക്കെത്തിച്ചേരാൻ അവര്‍ക്കാവേശ- മുണ്ടാക്കി. അമ്പത്തൊന്ന് അക്ഷരങ്ങളാല്‍
അമ്പത്തൊന്ന് ദിവസം കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കാനല്ല, മറിച്ച് അറിവില്ലാത്തവൻ എന്ന് സ്വയമായും മറ്റുള്ളവരാലും അടയാളം വീണ് അല്ലെങ്കിൽ അതംഗീകരിച്ച് അകലം പാലിച്ച് നിന്നവര്‍ക്ക് അക്ഷര മധുരത്തിന്‍റെ തേനും വയമ്പും
അറിഞ്ഞു പകര്‍ന്നപ്പോൾ അവരതു നുകര്‍ന്ന്
അറിവിന്‍റെ പടികൾ പിച്ച വെച്ചു
കയറുന്നത് കണ്ടപ്പോള്‍ അതാസ്വദിച്ചവരുടെയും അനുഭവഭേദ്യമാക്കി- യവരുടെയും അനുഭൂതി അക്ഷരങ്ങളിൽ അടയാളപ്പെടുത്താനാവുന്നില്ല. പക്ഷെ ഒന്നറിയാം..
- ലക്ഷ്യം കൃത്യമായി നിര്‍വ്വചിക്കുക.
- ലക്ഷ്യം കൃത്യമായി നിര്‍വ്വചിക്കുക.
- അവിടെ എത്തിച്ചേരാന്‍
കണ്ണി ചേര്‍ത്തുള്ള പ്രവര്‍ത്തനങ്ങൾ ഒരുക്കി കൊടുക്കുക.
- മികച്ച ആസൂത്രണം
നടത്തുക.
- എല്ലാവരെയും
പങ്കാളികളാക്കി വ്യക്തിഗത ശ്രദ്ധ നല്‍കി പ്രവര്‍ത്തനങ്ങളവതരിപ്പിക്കുക.
- വ്യക്തിഗത ശ്രദ്ധ നല്‍കി
വിലയിരുത്തൽ നടത്തുക.
- മടക്കധാരണ {feed back} നല്‍കുക.
- കുട്ടിക്ക് സ്വയം വിലയിരുത്തലിനുള്ള
അവസരം ഒരുക്കിക്കൊടുക്കുക.
- ഗൃഹപാഠമടക്കമുള്ള അധിക
പ്രവര്‍ത്തനങ്ങൾ നല്‍കുക.
- പഠനത്തെ വിലയിരുത്തല്‍
ഫലപ്രദമാക്കുക.
സാക്ഷരം പരിപാടിയുടെ വിജയ ഫോര്‍മുലയാണിത്.
നമ്മുടെ പാഠപുസ്തകവും പ്രവര്‍ത്തനങ്ങളും
ആസൂത്രണവും വിലയിരുത്തലും ഇത്തരത്തിലേക്ക് മാറുംമ്പോള്‍ അന്ന്- ആ കാലത്ത് സാക്ഷരം
അപ്രസക്തമാവും.