അംഗീകാരത്തികവിൽ അഭിമാനത്തോടെ...
ഒരു സന്തോഷവാർത്ത, വളരെ അഭിമാനത്തോടെ ഞങ്ങൾ ബ്ലോഗുവായനക്കാരുമായ്
പങ്കുവെയ്കട്ടെ. മഞ്ചേശ്വരം ഉപജില്ലയിലെ മികച്ച “സ്കൂൾബ്ലോഗിനുള്ള” ഒന്നാം സ്ഥാനം ഞങ്ങൾ നേടിയിരിക്കുന്നു . ഇത് ഒരു കൂട്ടായ്മയുടെ
വിജയമാണ് . ഒരു കുഗ്രാമത്തിലെ ഒരറ്റത്ത് ‘പാറയോരം’ ചേർന്ന് നിൽക്കുന്ന ഞങ്ങളുടെ പള്ളിക്കൂടത്തിന്,
നാട്ടുകാർ ഓമനപ്പേരിട്ടു വിളിക്കുന്ന പാറശാലയ്ക്ക് ഈ അംഗീകാരം നൽകുന്നത് കൂടുതൽ
ഉണർവ്വും ഉത്തരവാദിത്വങ്ങളുമാണ്. ചുരുക്കം കുട്ടികളേ ഉള്ളു ഏങ്കിലും അവർക്കായ് പഠനത്തിൻറെയും
പാഠേൃതര പ്രവർത്തനങ്ങളുടെയും വാതായനങ്ങൾ ഞങ്ങളെന്നും മലർക്കെ തുറന്നിട്ടിരിക്കുന്നു.
അത്തരം ജീവസ്സുറ്റ പ്രവർത്തനങ്ങളുടെ തെളിച്ചങ്ങൾ ഞങ്ങൾ ബ്ലോഗിലൂടെ കാഴ്ച്ചക്കാർക്കായ്,
വായനക്കാർക്കായ് പങ്കുവെയ്ക്കുന്നുമുണ്ട്. വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും
പിന്നാക്കം നിൽക്കുന്ന ഒരു പ്രദേശത്തിലെ രക്ഷകർത്താക്കൾ, വിശ്വസിച്ചേൽപ്പിച്ച മക്കളെ,
വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ സംസ്കരിച്ച് മികച്ച കുട്ടികളാക്കി അവർക്കു തിരികെ നൽകാൻ
ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ഞങ്ങളെ കൂടുതൽ എളിമയുള്ളവരാക്കുന്നു.
അതോടൊപ്പം കൂടുതൽ പ്രവർത്തന സജ്ജരാകാനും ഉദ്ബോധിപ്പിക്കുന്നു...
അംഗീകാരം ഞങ്ങൾ വിനയപൂർവ്വം സ്വീകരിക്കുന്നു.
വായനക്കാർക്ക്...
കൂടേ നടന്നവർക്ക്...
മാർഗനിർദ്ദേശകർക്ക്...
പ്രോത്സാഹിപ്പിച്ചവർക്ക്...
ഞങ്ങളുടെ സ്നേഹാഭിവാദ്യങ്ങൾ...
ബ്ലോഗ് ടീം
ജി.ബി.എൽ.പി.എസ്
ഹേരൂർബ്ലോഗ് ടീം
No comments:
Post a Comment